Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം , കുടുംബത്തിലെ 5 പേർക്കും രോഗം സ്ഥിരീകരിച്ചു

മലപ്പുറം ; സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു . ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി.

10 ദിവസം മുമ്പ് മുംബൈയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് ഹംസക്കോയയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം കണ്ടെത്തിയത് . മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികൾ അടക്കം കുടുംബത്തിൽ 5 പേർക്ക് രോഗമുണ്ട്.

സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്റു ട്രോഫി ഇന്ത്യൻ ടീം അംഗവും മുൻ കാലിക്കറ്റ് വാഴ്സിറ്റി താരവുമാണ്.