Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

തിരുപ്പതി ക്ഷേത്രം 11 ന് തുറക്കും ; ഒരു ദിവസം 6000 പേർക്ക് മാത്രം ദർശനം

ഹൈദരാബാദ് : കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം വ്യാഴാഴ്ച മുതൽ ദർശനത്തിനായി തുറക്കും. 6000 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കൂ.

10 വയസ്സിൽ താഴെയുള്ളവരെയും 65ന് മുകളിൽ ഉള്ളവരെയും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കായി പ്രവേശിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ ഒട്ടേറെ നിബന്ധനകൾ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്

മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ളക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനർക്രമീകരിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭക്തർക്ക് ദർശനമുണ്ടായിരിക്കില്ലെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചത്. അതേസമയം ക്ഷേത്രത്തിലെ പതിവ് പൂജകൾ മുടങ്ങിയിരുന്നില്ല.

രാജ്യത്തെ ആരാധനാലയങ്ങൾ കർശന ഉപാധികളോടെ ജൂൺ എട്ട്, തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കുകയാണ്. രോഗം തീവ്രമായി നിലനിൽക്കുന്ന മേഖലകളിൽ തുടർന്നും വിലക്ക് തുടരും. .