Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഗുരുവായൂരിൽ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ദർശനം ; അയ്യപ്പഭക്തർക്ക് പമ്പയിൽ സ്നാനം അനുവദിക്കില്ല

തിരുവനന്തപുരം : ഗുരുവായൂരില്‍ ദര്‍ശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബമരിമല നട ജൂണ്‍ 14ന് തുറക്കുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂരിൽ ഒരുദിവസം 600 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. ദിവസം 60 വിവാഹങ്ങള്‍ മാത്രം നടത്താം. വധൂവരന്മാര്‍ അടക്കം 10 പേര്‍ മാത്രമേ പാടുള്ളൂ. വിഐപി ദർശനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ദര്‍ശനം. മണിക്കൂറില്‍ 200 പേര്‍ക്ക് ദര്‍ശനം നടത്താം. മാസ പൂജയും ഉത്സവവും ഉണ്ടാകും. താമസ സൗകര്യമില്ല. പമ്പാ സ്നാനം അനുവദിക്കില്ല. പമ്പ വരെ വാഹനങ്ങൾ അനുവദിക്കും. അപ്പവും അരവണയും കൗണ്ടർ വഴി നൽകില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കോവിഡില്ലെന്ന് രേഖ നല്‍കണമെന്നും മന്ത്രി പറഞ്ഞു.