Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊടുംഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. ഇതേ തുടർന്ന് ദാവൂദിന്റെ സ്റ്റാഫുകളോടും സുരക്ഷ ഉദ്യോഗസ്ഥരോടും ക്വാറൈന്റിനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

പാക് ചാര സംഘടന ഐഎസ്ഐയുടെ തലവൻ തന്നെയാണ് ദാവൂദും ഭാര്യയും സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്. ഇതോടെ, ലോകരാജ്യങ്ങള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടുംഭീകരന്‍ പാകിസ്ഥാനിൽ ഉണ്ടെന്ന ഇന്ത്യയുടെ പ്രസ്താവനയും ശരിയായിരിക്കുകയാണ് . നിലവിൽ ദാവൂദ് ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.