പശുക്കളെ തിരഞ്ഞെടുക്കുമ്പോഴും ദീർഘദൂരം യാത്രചെയ്ത് അവയെ നമ്മുടെ തൊഴുത്തിൽ എത്തിക്കുമ്പോഴും ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുമുണ്ട്.ഹോൾസ്റ്റെയ്ൻ ഫ്രീഷ്യൻ പശുക്കളുടെ ദക്ഷണേന്ത്യയിലെ പറുദീസാ എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, ഈറോഡ്, സേലം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളെല്ലാം പശുവിപണിക്കു പേരുകേട്ടയിടങ്ങളാണ്. എന്തിനേറെ അത്യുൽപാദനശേഷിയുള്ള പശുക്കളെ ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നുമെല്ലാം എത്തിക്കുന്നവർപോലുമുണ്ട്.പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഒന്നുകില്‍ വിശ്വസ്തരും അനുഭവപരിചയമുള്ള ക്ഷീരകര്‍ഷകരുടെയോ വെറ്ററിനറി ഡോക്ടറുടെയോ സഹായം തേടുന്നതാണ് ഉചിതം.
കാലാവസ്ഥാ അതിജീവനശേഷി, രോഗപ്രതിരോധ ഗുണം, തീറ്റപരിവർത്തന ശേഷി എന്നിവ പരിഗണിക്കുമ്പോൾ ജേഴ്‌സി പശുക്കളും അവയുടെ സങ്കരയിനങ്ങളും തന്നെയാണ് മികവിൽ ഒരു പടി മുന്നിൽ നിൽക്കുന്നത്.കുഴിഞ്ഞ നെറ്റിത്തടവും പൊതുവെ വെളുപ്പു കലർന്ന തവിട്ടു നിറവുമുള്ള ജേഴ്‌സിപ്പശുക്കൾ ഉൽപാദിപ്പിക്കുന്ന പാലിന്‍റെ ആകെ അളവ് അല്‍പം കുറഞ്ഞാലും അവയുടെ പാലില്‍ ശരാശരി 5-5.7 ശതമാനം വരെ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഗുണങ്ങളും സംരംഭകന് ആദായം നേടി നല്‍കുന്നവയായതിനാൽ ഫാമിൽ എച്ച്എഫ് പശുക്കളെയും ജേഴ്‌സി പശുക്കളെയും അല്ലെങ്കിൽ അവയുടെ സങ്കരയിനങ്ങളെയോ ഇടകലര്‍ത്തി വളര്‍ത്തുന്നതാണ് ഉത്തമം
ഉയര്‍ന്ന അളവില്‍ പാലുൽപാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന വർണലാവണ്യമുള്ള ഹോൾസ്റ്റെയ്ൻ ഫ്രീഷ്യന്‍ (എച്ച്എഫ്) പശുക്കള്‍. പക്ഷേ, അവയുടെ പാലില്‍ കൊഴുപ്പിന്‍റെ അളവ് ശരാശരി 3.2-3.5 ശതമാനത്തോളം മാത്രമാണ്.
വൈകുന്നേരവും തൊട്ടടുത്ത ദിവസം രാവിലെയുമുള്ള കറവ നേരിട്ട് ബോധ്യപ്പെട്ടതിനു ശേഷം കറവപ്പശുക്കളെ വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം. പാലുൽപാദനം, പ്രത്യുൽപാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ ഫാമിൽ ലഭ്യമാണെങ്കിൽ അതു പരിശോധിക്കാൻ മറക്കരുത്.പശുക്കളെ കിടത്തിയും എഴുന്നേൽപ്പിച്ചും നടത്തിയും ശാരീരിക വൈകല്യങ്ങളൊന്നുമില്ലന്ന് ഉറപ്പാക്കണം. കറവപ്പശുക്കളാണെങ്കിൽ കറന്നുനോക്കി ഇണക്കവും ശാന്തസ്വഭാവവുമുള്ള പശുക്കളാണോ എന്നത് ഉറപ്പാക്കണം.
വിസ്താരമേറിയ അകിടുകള്‍, തുല്യ അകലത്തില്‍ ക്രമീകരിക്കപ്പെട്ട നീളത്തിലുള്ള മുലക്കാമ്പുകള്‍, അകിടില്‍നിന്നു തുടങ്ങി പൊക്കിള്‍ വരെ നീളത്തില്‍ ശാഖോപശാഖകളായി തുടുത്തു കാണുന്ന പാല്‍ ഞരമ്പുകൾ, മെലിഞ്ഞു നീണ്ട കഴുത്തുകള്‍, മേനിക്കൊഴുപ്പുള്ളതെങ്കിലും അമിതമായി തടിച്ചുകൊഴുത്തിരിക്കാത്ത ശരീരം, ദ്രവിക്കാത്ത തേയ്മാനമില്ലാത്ത കുളമ്പുകള്‍ എന്നിവയെല്ലാം മികച്ച കറവപ്പശുവിന്‍റെ ശരീരസവിശേഷതകളാണ്.
ശരീരത്തോട് ചേർന്നിരിക്കുന്നതും മുന്നോട്ട് ഉന്തിനിൽക്കുന്നതും പാല്‍ ചുരത്തി നില്‍ക്കുമ്പോള്‍ നിറഞ്ഞു വികസിക്കുകയും പാല്‍ കറന്നു കഴിഞ്ഞാല്‍ തീരെ ചുരുങ്ങുകയും ചെയ്യുന്ന അകിടുകള്‍ ഉത്തമമാണ്. അയഞ്ഞു തൂങ്ങിയ അകിടുകളോ അകിടിൽ കല്ലിപ്പോ ഉള്ള പശുക്കളെ വാങ്ങാതിരിക്കുന്നതാണു നല്ലത്.
പ്രസവിച്ച പശുക്കളാണെങ്കിൽ ഇളം കറവയിൽ വാങ്ങുന്നതാണ് ഉചിതം. പാലുൽപാദനം ക്രമമായി ഉയരുക പ്രസവാനന്തരം 25 മുതല്‍ 50 വരെയുള്ള ദിവസങ്ങളിലാണ്. 50-55 ദിവസമെത്തുമ്പോള്‍ ഉൽപാദനം അതിന്റെ പരമാവധിയിലാവും.
പിന്നെ 5-6 മാസത്തോളം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ സ്ഥായിയായി നില്‍ക്കുകയും തുടര്‍ന്ന് കുറയാന്‍ ആരംഭിക്കുകയും ചെയ്യും. ആറാമത്തെ കറവ മുതല്‍ കറവകാലത്തെ പാലിന്‍റെ ആകെ അളവ് പൊതുവെ കുറയും. അതിനാൽ ആറാമത്തെ പ്രസവം കഴിഞ്ഞ പശുക്കളെ പരമാവധി ഫാമിലേക്ക് വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. രണ്ടാമത്തെ പ്രസവം കഴിഞ്ഞ പശുക്കളെ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഇവയെ ഫാമിലെത്തിച്ച് വളര്‍ത്തിയാല്‍ ഉൽപാദനക്ഷമമായ കൂടുതല്‍ പ്രസവങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല പ്രസവങ്ങള്‍ തമ്മിലുള്ള ഇടയകലം കുറച്ച് കൂടുതൽ ആദായം നേടാൻ സാധിക്കുകയും ചെയ്യും.
ഗർഭിണി പശുക്കളെ വാങ്ങുന്നതിനു മുമ്പായി വിദഗ്‌ധ സഹായത്തോടെ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ മറക്കരുത്. ആറുമാസത്തിൽ ചുവടെയുള്ള കാലയളവിൽ കുളമ്പുരോഗം, ചർമ്മമുഴ രോഗം തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ച മേഖലകളിൽനിന്നും പശുക്കളെ വാങ്ങുന്നത് ഒഴിവാക്കണം. നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ള പശുക്കളെയാണ് വാങ്ങിയതെങ്കിൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പോളിസി പുതിയ ഉടമയുടെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ ശ്രദ്ധിക്കണം.
പാലുൽപാദനം പൊതുവെ കുറഞ്ഞവയെയും ചെന പിടിക്കാൻ ബുദ്ധിമുട്ടുള്ളവയെയും വിഷമപ്രസവം, ഗർഭാശയം പുറന്തള്ളൽ പോലുള്ള പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവയേയും ഫാമിൽനിന്നും ഒഴിവാക്കാം. ഫാമിലെ നല്ല പാലുൽപാദനമുള്ള പശുക്കൾക്കുണ്ടാവുന്ന കിടാക്കളെ വളർച്ചയുടെയും ശരീരതൂക്കത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത് വളർത്തണം. ക്രമേണ ഈ കിടാക്കളെ നറും പാൽ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം. ഒരു പുതിയ പശുവിനെ വാങ്ങിക്കുന്നതിനേക്കാൾ ലാഭകരം സ്വന്തം ഫാമിൽ ജനിച്ചുണ്ടാവുന്ന കിടാക്കളെ കറവപ്പശുക്കളാക്കി മാറ്റുന്നതായിരിക്കും
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി