Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് ശക്തമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്.തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം.