Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കോവിഡ് മറയാക്കി ഇന്ത്യയിലേയ്ക്ക് കടക്കാൻ പാക് ഭീകരരുടെ ശ്രമം ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു . ഇന്ന് രാവിലെയോടെയാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്.

ഷോപ്പിയാനിലെ റംമ്പാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു. കോവിഡ് പ്രതിസന്ധി മറയാക്കി ഇന്ത്യയിലേയ്ക്ക് കടക്കാനുള്ള പാക് ഭീകരരുടെ ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്.