Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കെണിയില്‍ കുടുങ്ങിയ പുലി രക്ഷപെട്ടു ; വയനാട്ടിൽ ജാഗ്രതാ നിർദേശം

വയനാട് : ബത്തേരിയില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപെട്ടു. മയക്കുവെടി വച്ച് പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് പുലി ഓടിപ്പോയത്. സമീപ പ്രദേശങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു

ഇന്ന് രാവിലെയാണ് സംഭവം. മൂലങ്കാവില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ കുരുങ്ങിയ പുലിയാണ് മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടത്. പുലി ജനവാസ മേഖലയിലേക്ക് ഓടിയതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി.

കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി അകപ്പെട്ടത്. കെണിയില്‍പ്പെട്ട പുലിയെ കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മയക്കുവെടിവെക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ പുലിയെ കെണിയില്‍ നിന്നും നീക്കാന്‍ വൈകി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡോക്ടറെത്തിയത്.

പുലിയെ വനത്തില്‍ കൊണ്ടു പോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു. എന്നാല്‍ ഇതിനിടെ പുലി കെണിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.