Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനയുമായി ചര്‍ച്ച തുടരും , തർക്കം പരിഹരിക്കും ; ഇന്ത്യ

ന്യൂഡൽഹി : അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈനയുമായി ചര്‍ച്ച തുടരുമെന്ന് ഇന്ത്യ. ഇന്നലെ നടന്ന ലഫ്റ്റനന്‍റ് ജനറല്‍ തല ചര്‍ച്ച ക്രിയാത്മകവും സൗഹാര്‍ദപൂര്‍ണവുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ചുശൂല്‍ മോള്‍ഡോ മേഖലയില്‍വെച്ചായിരുന്നു ഉന്നത സൈനിക നേതൃതല ചര്‍ച്ച.

തര്‍ക്കം പരിഹരിക്കാന്‍ സൈനിക, നയതന്ത്ര തല ചര്‍ച്ചകള്‍ തുടരും. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തും. നിലവിലെ ഉടമ്പടികള്‍ക്ക് അനുസൃതമായി അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഇന്ത്യ ചൈന നയതന്ത്രബന്ധത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രശ്നങ്ങള്‍ നേരത്തെ പരിഹരിക്കുന്നത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.