Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ആഡംബര വീട്ടിലെ നിലവറ മുറിയിൽ തനിച്ചായ അമ്മ ; വീടിനകത്തു കടക്കാതിരിക്കാൻ സ്റ്റെയർ കെയ്സ് വെൽഡ് ചെയ്ത മകൻ , ഒടുവിൽ പൊലീസ് എത്തിയപ്പോൾ മകനെ അറസ്റ്റ് ചെയ്യരുതെന്ന് അമ്മയുടെ അപേക്ഷ

കോതമംഗലം ; വീടിനകത്തു കടക്കാൻ അനുവദിക്കാതെ മകൻ വയോധികയായ മാതാവിനെ നിലവറ മുറിയിൽ തനിച്ചാക്കിയതായി പരാതി. മൂന്നു മക്കളുടെ മാതാവായ കോട്ടപ്പടി സ്വദേശിനി ആണ് ഇതുസംബന്ധിച്ചു ആർഡിഒയ്ക്കു പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കായി വീട്ടിൽ എത്തിയപ്പോൾ മകന്റെ പേരിൽ നിയമനടപടികൾ ഒന്നും വേണ്ടെന്നാണ് വയോധിക പറ‍ഞ്ഞെതെന്ന് കോട്ടപ്പടി പൊലീസ് അറിയിച്ചു.

വീടിനുള്ളിൽ നിന്ന് നിലവറ മുറിയിലേക്ക് ഇറങ്ങുന്ന ചവിട്ടു പടികൾ അടച്ചു പൂട്ടിയാണു മകൻ അമ്മയെ നിലവറ മുറിയിലാക്കിയത്. മുറികളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനു സൗകര്യം ഉണ്ടെങ്കിലും വെള്ളം ശുചിമുറിയിൽ നിന്നെടുക്കേണ്ട അവസ്ഥയിലാണ്.

ആഡംബര വീട്ടിൽ നിലവറ മുറിയിൽ തനിച്ച് കഴിയുന്ന അമ്മ അടുക്കളയിലേക്കും വീടിന്റെ മറ്റ് മുറികളിലേക്കും പ്രവേശിക്കാതിരിക്കാൻ സ്റ്റെയർ കെയ്സ് ഇരുമ്പ് ഷീറ്റും കമ്പികളും ഉപയോഗിച്ച് വെൽഡ് ചെയ്തു പിടിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മകനും കുടുംബവും എറണാകുളത്ത് ഫ്ലാറ്റിലാണ് താമസം. രണ്ട് പെൺമക്കൾ വിദേശത്തുമാണ് . മാതാവിന്റെ അപേക്ഷയെ തുടർന്ന് പൊലീസ് കെസ് രജിസ്റ്റർ ചെയ്തില്ല .