Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; സൈന്യം വെടിവച്ച് കൊന്നത് നാലു ഭീകരരെ , കൊല്ലപ്പെട്ടവരിൽ ഹിസ്ബുൾ കമാൻഡറും

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ നാലു ഭീകരർ കൊല്ലപ്പെട്ടു . ഷോപ്പിയാനിലെ പിൻജോര മേഖലയിലാണ് ഭീകരരും , സൈന്യവും തമ്മിൽ വെടിവെപ്പ് നടക്കുന്നത്. ഏറ്റുമുട്ടൽ തുടരുകയാണ് .കൊല്ലപ്പെട്ടവരിൽ ഹിസ്ബുൾ കമാൻഡറും ഉൾപ്പെടുന്നു.

ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സിആർപിഎഫ് രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സേന വധിച്ചിരുന്നു.ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച ഓപ്പറേഷൻ 12 മണിക്കൂർ നീണ്ടു നിന്നു.