Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മണ്ണാറശാല നാഗരാജ ക്ഷേത്രം ഭക്തര്‍ക്കായി തുറക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍ ; 22 വരെ നിലവിലെ സ്ഥിതി തുടരും

ഹരിപ്പാട് ; സംസ്ഥാനത്ത് ആശങ്ക പടർത്തി കൊറോണ രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ മണ്ണാറശാല നാഗരാജ ക്ഷേത്രം ഭക്തര്‍ക്കായി തുറക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍ . ക്ഷേത്രത്തില്‍ ജൂണ്‍ 22 വരെ നിലവിലെ സ്ഥിതി തുടരും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിലാണ് ക്ഷേത്ര ഭരണ സമിതി ഈ തീരുമാനം എടുത്തത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങൾ തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു . എന്നാൽ അത് മറികടന്നാണ് ദേവസ്വം ബോർഡ് വരുമാനം വർധിപ്പിക്കാനായി ക്ഷേത്രങ്ങൾ തുറന്ന് നൽകുന്നത്.