Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ലഭിച്ചവർക്ക് തിരിച്ചടി : പുതിയ വായ്പകൾ നിരസിച്ച് ബാങ്കുകൾ

ന്യൂഡൽഹി : ലോക് ഡൗൺ കാലത്ത് റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം സ്വീകരിച്ചവർക്ക് വായ്പ ഇ എം ഐ യില്‍ നിന്ന് തത്കാലം രക്ഷപെടാമെങ്കിലും കുരുക്കുകൾ പലത് നേരിടേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ആറ് മാസത്തെ വായ്പ തിരിച്ചടവ് ഒഴിവാക്കിയത് സഹായിക്കുമെങ്കിലും ഇത്തരക്കാരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ചില കേസുകളില്‍ മോറട്ടോറിയം സ്വീകരിച്ചവരുടെ അനുവദിക്കപ്പെട്ട വായ്പ തന്നെ പിന്‍വലിച്ച ഉദാഹരണങ്ങളുമുണ്ട്. വായ്പ അനുവദിക്കുകയും പണം പിന്‍വലിക്കാത്തതുമായ കേസുകളിലാണ് ഇത്തരം നടപടി.

മാത്രമല്ല ഇക്കാലയളവിലെ പലിശ കണക്കില്‍ വരവു വയ്ക്കുകയും പിന്നീട് വായ്പാഗഢുവോടൊപ്പം ചേര്‍ത്ത് അടയ്ക്കേണ്ടി വരുകയും ചെയ്യും. അല്ലെങ്കില്‍ അതിന് ആനുപാതികമായി തിരിച്ചടവ് കാലാവധി കൂടും എന്നതാണ് പ്രധാന പ്രശ്നം.

താത്കാലികമായ രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ വായ്പ മോറട്ടോറിയത്തില്‍ ആശ്രയം കണ്ടെത്തുന്നവര്‍ക്ക് മറ്റൊരു വായ്പ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നതാണ് പ്രശ്‌നം.

രാജ്യത്ത് 80 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് കണക്കുകള്‍. പലരുടെയും വരുമാനത്തില്‍ വലിയ കുറവുണ്ടാവുകയും തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടി പോയിട്ടുണ്ട്.

ഇത്തരക്കാരെ ബാങ്കുകള്‍ക്ക് തിരിച്ചറിയാനുള്ള എളുപ്പത്തിലുള്ള മാര്‍ഗമാണിപ്പോള്‍ മോറട്ടോറിയം. ഇതു സ്വീകരിച്ചിട്ടുളളവര്‍ക്ക് വീണ്ടും വായ്പ അനുവദിക്കുന്നത് വലിയ റിസ്‌കുള്ള കാര്യമെന്നാണ് ഇക്കാര്യത്തില്‍ ബാങ്കുകള്‍ പറയുന്ന ന്യായം. അതുകൊണ്ട് മോറട്ടോറിയം സാധ്യത ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യമാണെങ്കില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.