Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ; കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം

കോട്ടയം : മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കാഞ്ഞിപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകൾ അഞ്ജു പി.ഷാജി (20) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ പാലത്തിനു സമീപം പെൺകുട്ടിയുടെ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്.ഇന്നലെ അർദ്ധരാത്രി വരെ തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ അവസാന വർഷ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അഞ്ജു കഴിഞ്ഞ ശനിയാഴ്ചയാണു കാ‍ഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാർഥിയായ ആറാം സെമസ്റ്റർ ബികോം പരീക്ഷ എഴുതുന്നതിനായി ചേർപ്പുങ്കൽ ബിബിഎം കോളജിൽ എത്തിയത്. എന്നാൽ വിദ്യാർഥിനിയെ അധ്യാപകൻ പുറത്താക്കി.

പെൺകുട്ടി കോപ്പിയടിച്ചെന്ന് കോളേജ് അധികൃതരുടെ ആരോപണത്തിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിച്ചു.