Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശ്രീപത്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കുമെന്ന തീരുമാനം പിന്‍വലിച്ചു ; ജൂണ്‍ 30 വരെ ക്ഷേത്രം തുറക്കില്ല

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കാമെന്ന തീരുമാനം പിന്‍വലിച്ചു. ജൂണ്‍ 30 വരെ ക്ഷേത്രം തുറക്കില്ല . തുറക്കുന്ന വേളയിൽ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി നിയന്ത്രിക്കും. രാവിലെ 8.15 മുതല്‍ 11.15 വരെയും വൈകിട്ട് 4.15 മുതല്‍ 6.30 വരെയുമാണ് ദര്‍ശനം.

അതേസമയം, കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അമ്പലങ്ങളില്‍ ദര്‍ശന സമയം ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഉടന്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് പല ആരാധനാലയങ്ങളും. വിശ്വഹിന്ദു പരിഷത്തിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.

ആരാധനാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്. സാമൂഹിക അകലം ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആരാധാനാലയങ്ങള്‍ തുറക്കുന്നത്.

ക്ലോക്ക് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകില്ല. ദര്‍ശനം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദര്‍ശനം.

പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി, ചങ്ങനാശേരി അതിരൂപതകള്‍ തീരുമാനിച്ചു. കൊല്ലം ലത്തീന്‍ രൂപത പള്ളികള്‍ 13വരെ തുറക്കില്ല. മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം 30വരെ ഉണ്ടാകില്ല.

നഗരങ്ങളിലെ മസ്ജിദുകള്‍ തുറക്കില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അറിയിച്ചു. തൃശൂര്‍, കൊച്ചി നഗരങ്ങളിലും പശ്ചിമ കൊച്ചിയിലും മസ്ജിദുകള്‍ 30വരെ തുറക്കില്ല.