Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 91 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 91 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 27 പേര്‍, മലപ്പുറം 14, കോഴിക്കോട് 13, കാസര്‍ഗോഡ് 8, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതം, കണ്ണൂര്‍ 4, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതം, വയനാട് 2, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ 16 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

പുതിയതായി ആറ് ഹോട്ട് സ്‌പോട്ടുകളാണുള്ളത് സംസ്ഥാനത്തുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 150 ആയി.