Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പൊന്നോമന പിറന്നു , താരാട്ട് പാടാൻ അച്ഛനില്ല ; നിതിൻ പോയതറിയാതെ ആതിര അമ്മയായി , പിറന്നത് പെൺകുഞ്ഞ്

കോഴിക്കോട് ; ഇന്നലെ ദുബായില്‍ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല.

ഇന്നലെ ദുബായില്‍ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര.

ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന ആഗ്രഹം സഫലാമാക്കി നൽകിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന വാർത്തഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ലായിരുന്നു.

ഭർത്താവിന്റെ കൂടെ ദുബായിലായിരുന്ന ആതിര കഴിഞ്ഞ​ മാസമാണു നാട്ടിലെത്തിയത്. ലോക്‌ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല.

ആതിരയെ മടക്കി അയയ്ക്കുമ്പോൾ പ്രസവ ദിവസം കൂടെ ഉണ്ടാകുമെന്ന് നിതിൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി മറിച്ചായിരുന്നു. പൊന്നോമനയെ കാണാൻ നിൽക്കാതെ നിതിൻ ചില്ലുകൂട്ടിന്റെ തണുപ്പിൽ മറ്റൊരു ലോകത്ത്….