Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യന്‍ സൈന്യം യമപുരിയ്ക്കയച്ചത് പത്തു പാകിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ ; ചെറിയ കാലയളവിനുള്ളില്‍ ഇത്രയധികം ഭീകരരെ ഇല്ലായ്മ ചെയ്യുന്നത് ഇത് ആദ്യം

ന്യൂഡല്‍ഹി : 2020 ജനുവരി മുതല്‍ ജൂണ്‍ എട്ടു വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാകിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ. ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയധികം ഭീകരരെ ഇല്ലായ്മ ചെയ്യുന്നത് ഇത് ആദ്യമായാണ്. ഈ വര്‍ഷം കൊല്ലപ്പെട്ട 93 ഭീകരരില്‍ 35 പേര്‍ കശ്മീരില്‍ സജീവമായ ഹിസ്ബുള്‍ മുജാഹിദില്‍ നിന്നുള്ളവരാണ്. പത്തു പേര്‍ പാകിസ്ഥാന്‍ ഭീകരരാണ്. ബാക്കിയുള്ളവര്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രദേശിക തീവ്രവാദ സംഘടനകളില്‍പെട്ടവരാണ്.

കശ്മീരിലെ 370-)0 വകുപ്പ് റദ്ദാക്കിയതിനു ശേഷം ഇന്ത്യയിൽക് കടന്നു കയറി ആക്രമണങ്ങൾ നടത്താനുള്ള ഭീകരരുടെ ശ്രമങ്ങൾക്ക് ഒത്താശ നൽകുന്നത് പാകിസ്ഥാനാണ് . എന്നാൽ ഗ്രാമങ്ങളിലടക്കം ഒളിച്ചുകഴിയുന്ന ഭീകരരെ സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സിനു വിവരം നല്‍കുന്നത് ഗ്രാമവാസികള്‍ തന്നെയാണ്.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ സൈന്യത്തിനായി എന്നു തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. പാക് ഭീകരർ താഴ്വരയിലുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെങ്കിലും ഇവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുമായി നേര്‍ക്കുനേര്‍ വരാതെ ഒളിച്ചു കഴിയുകയാണ്. ഇത്തരത്തില്‍ ഒളിച്ചുകഴിയുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീരിലെ ഗ്രാമവാസികള്‍ മിലിറ്ററി ഇന്റിലജന്‍സിനെ ഇപ്പോള്‍ വളരെ അധികം സഹായിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു .