Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനയുടെ പ്രകോപനം ഇങ്ങോട്ട് വേണ്ട , രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും മടിക്കില്ല ; മുന്നറിയിപ്പ് നൽകി മോദി സർക്കാർ

ന്യൂഡല്‍ഹി : ചൈനയുടെ പ്രകോപനം ഇന്ത്യയോട് വേണ്ടെന്നും രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്രസർക്കാർ .

ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു മന്ത്രിമാരായ രാജ്‌നാഥ് സിങ്ങും അമിത്ഷായും ഇക്കാര്യം പറഞ്ഞത്.

രാജ്യം ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല .ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കരുത് .

ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ടേയ്ക്ക് ആക്രമിക്കാനും ഇന്ത്യ തയ്യാറാണ്. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവരെ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാന് നൽകിയ അതിര്‍ത്തിക്കുള്ളില്‍ കടന്ന് നൽകിയ മറുപടി ലോകം ഓർക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു .

മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഭീകരാക്രമണമുണ്ടായാലും മിണ്ടാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയല്ല ഇന്ന് രാജ്യത്തിനുള്ളത്. എയര്‍സ്‌ട്രൈക്കും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുമായി പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറി അടിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.