Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സ്കൂള്‍ സിലബസും പ്രവൃത്തി സമയവും കുറയ്ക്കാന്‍ ആലോചന ; അഭിപ്രായം മാനവശേഷി മന്ത്രാലയത്തിന്റെ ട്വിറ്ററിൽ രേഖപ്പെടുത്താം

ന്യൂഡൽഹി : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2020 – 21 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ സിലബസും പ്രവൃത്തി സമയവും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും അഭിപ്രായം അറിയിക്കാന്‍ മാനവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍ നിശാങ്ക് ആവശ്യപ്പെട്ടു.

മന്ത്രിയുടെയോ, മന്ത്രാലയത്തിന്‍റെയോ ട്വിറ്റര്‍, ഫെയ്സ്ബുക്ക് പേജുകളില്‍ അഭിപ്രായം അറിയിക്കാം. ജൂലൈ പകുതിവരെ സ്കൂള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. അധ്യയന ദിനങ്ങള്‍ 220 ല്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്കൂളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയേക്കും

സ്കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങള്‍ അടുത്ത ആഴ്ച്ച പുറത്തിറക്കും. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ സ്കൂള്‍ എജ്യൂക്കേഷന്‍ സെക്രട്ടറി അനിത കര്‍വാല്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. .