Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മോദിയാണ് ഇന്ത്യ ഭരിക്കുന്നത് , അതിർത്തി കടന്നും ആക്രമണം പ്രതീക്ഷിക്കാം ; ഗത്യന്തരമില്ലാതെ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചൈന

ന്യൂഡൽഹി ; ഗത്യന്തരമില്ലാതെ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചൈന . കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി.

ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാൻഡർമാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. പിന്മാറിയില്ലെങ്കിൽ അതിർത്തി കടന്നും ആക്രമിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു . ഇതോടെ ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന് അയവ് വന്നു.

അതേസമയം ഇന്ത്യയും ഈ പ്രദേശത്തെ സൈനികസാന്നിദ്ധ്യം കുറച്ചിട്ടണ്ട്.ബുധനാഴ്ച ഇരു ഭാഗത്തെയും ഉന്നത സേനാ കമാൻഡർമാർ തമ്മിൽ ചർച്ച നടത്തും.

പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരത്ത് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ സംഘർഷം തുടരുന്നു. പ്രശ്ന പരിഹാരത്തിനായി വരും ദിവസങ്ങളിൽ നയതന്ത്ര, സേനാ തലങ്ങളിൽ ചർച്ചകൾ തുടരും.