Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

തിരുവനന്തപുരത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം ; മെഡിക്കൽ കോളജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് ബാധിതൻ മരിച്ചു. ആനാട് സ്വദേശിയായ 33 വയസ്സുകാരനാണു മരിച്ചത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ പ്രതിയെ ഇന്നലെയാണ് തിരിച്ചെത്തിച്ചത്.ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു.

കോവിഡ് മുക്തനായി ഇന്നു ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞ യുവാവിനെ നാട്ടുകാരാണ് തിരികെ എത്തിച്ചത്.

തിരികെയെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.

ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.