തിരുവനന്തപുരം ; സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റിന് മന്ത്രിസഭയുടെ അനുമതി. തിരുവനന്തപുരത്തേക്കു തൃശൂരിൽ നിന്ന് 1.54 മണിക്കൂർ, കാസർകോട്ടേക്ക് 1.57 മണിക്കൂറുമാണ് അതിവേഗ ട്രെയിനിന്റെ സഞ്ചാരസമയം. എറണാകുളത്തിനും തിരൂരിനുമിടയിൽ തൃശൂരാണ് ഏക സ്റ്റേഷൻ.
സർക്കാരിന്റെ നിർദേശപ്രകാരം മാഹി, വടകര എന്നിവിടങ്ങളിലെ അലൈൻമെന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ അലൈൻമെന്റ് തയാറാക്കിയത്. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെത്തുടർന്നു മാഹിയെ പൂർണമായി ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു സർക്കാരിന്റെ പരാതി. തുടർന്നു മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിത്തന്നെ വേഗപാത നിർമിക്കാനും തീരുമാനിച്ചു.
വടകര പയ്യോളിയിലെ ബൈപാസും ഇതേ രീതിയിൽ ഒഴിവാക്കിയാണ് പുതിയ അലൈൻമെന്റ്. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിക്കു നേതൃത്വം നൽകുക.
തിരുവനന്തപുരത്തു നിന്ന് 259 കിലോമീറ്ററകലെ തൃശൂരിൽ ട്രെയിനെത്താൻ 1.54 മണിക്കൂർ മതിയെന്നാണ് കണക്ക്. പരമാവധി 200 കിലോമീറ്റർ വേഗം വരെ ആർജിക്കാൻ ശേഷിയുള്ള ട്രെയിൻ തൃശൂരിൽ നിന്ന് 273 കിലോമീറ്റർ സഞ്ചരിച്ച് കാസർകോട്ടെത്താൻ വേണ്ടത് 1.57 മണിക്കൂർ. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള 64 കിലോമീറ്റർ ദൂരം 28 മിനിറ്റിൽ മറികടക്കും. തൃശൂരിൽ നിന്ന് 58 കിലോമീറ്ററകലെ തിരൂരിലേക്ക് 25 മിനിറ്റിൽ ഓടിയെത്തും. തിരുവനന്തപുരത്തു നിന്നു കാസർകോട്ടെത്താൻ വേണ്ടതു 3.52 മണിക്കൂർ.
എറണാകുളത്തു നിന്നു നെടുമ്പാശേരി വഴി അങ്കമാലിക്കടുത്തു വരെ റെയിൽവേ പാതയോട് അടുത്താണ് സിൽവർലൈന്റെ രൂപരേഖ കടന്നുപോകുന്നത്. അവിടെ നിന്നു തൃശൂർ ജില്ല അതിർത്തിയിലേക്കു പ്രവേശിക്കുമ്പോൾ രണ്ടുവഴിക്കു പിരിയുന്നു. റെയിൽവേ ലൈൻ ചാലക്കുടിയിലൂടെ കടന്നുപോകുമ്പോൾ അന്നമനടയ്ക്കു സമീപം കുമ്പിടി വഴിയാണ് സിൽവർലൈനിന്റെ പാത. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകരയിലെത്തുമ്പോൾ വീണ്ടും റെയിൽവേ പാതയോടടുക്കും.
കേരളത്തിൽ ഇന്നോടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ 9 മണിക്കൂറെങ്കിലും വേണമെന്നാണ് റെയിൽവേയുടെ കണക്ക്. ഇതേ ദൂരം സിൽവർലൈൻ 3.52 മണിക്കൂറിൽ താണ്ടും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .