Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കൈലാസേശ്വരന് രുദ്രാഭിഷേകത്തോടെ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി ; നിർമ്മാണം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും

അയോദ്ധ്യ : രുദ്രാഭിഷേകത്തോടെ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി . കോടതി വിധി വന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്.

കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വെച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത് . രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ . രണ്ട് വർഷം കൊണ്ട് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

സരയു നദിക്കരയിലെ ശ്രീരാമ ജന്മ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടത്തുമെന്ന് രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കും.