Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മുരിങ്ങയിലയിലെ ഇലതീനിപ്പുഴുക്കളെ എങ്ങനെ ഇല്ലാതാക്കാം

മുരിങ്ങയുടെ തളിരിലകൾ നിറയെ ചെറിയ പ്രാണി (നിറം വെളുപ്പ്)യുടെ ആക്രമണം. മിക്ക വീട്ടമ്മമാരുടെയും പ്രശ്നമാണിത് . പ്രാണികൾ ഇല ഉൾപ്പെടെയുള്ള പച്ചപ്പുകളിൽനിന്നു നീരൂറ്റിക്കുടിക്കുന്നതു മൂലം ആ ഭാഗങ്ങളെല്ലാം കരിഞ്ഞുപോകുന്നു. പൂവിടുന്നുണ്ടെങ്കിലും ഒന്നും കായ്കളാകുന്നില്ല. ഇതാണ് പലരുടെയും ചോദ്യം.

മുരിങ്ങയിൽ കണ്ട, നീരൂറ്റിക്കുടിക്കുന്ന ചെറിയ വെളുത്ത പ്രാണികളെ അകറ്റാൻ വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.

ഇതു തയാറാക്കുന്ന വിധം: വെളുത്തുള്ളി 25 ഗ്രാം, വേപ്പെണ്ണ 25 മി.ലീ, ബാർ സോപ്പ് 5 ഗ്രാം, വെള്ളം ഒരു ലീറ്റർ ഇത്രയുമാണ് ചേരുവകൾ.

വെളുത്തുള്ളി പുറംതൊലി നീക്കി നന്നായി അരച്ചെടുക്കണം. ഇത് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് 25 മി.ലീ. വേപ്പെണ്ണ ചേർത്തിളക്കിയ ശേഷം ബാർ സോപ്പ് (അലക്കു സോപ്പ്) 5 ഗ്രാം ചീകിയിട്ട് അലിയിക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് ഇലകൾ അകവും പുറവും നന്നായി നനയത്തക്കവിധം തളിക്കുക.

കീടാക്രമണം രൂക്ഷമായതും വാടിത്തുടങ്ങിയതുമായ ഭാഗങ്ങൾ മുറിച്ചെടുത്തു ചുടുക. തണ്ടുകളിൽ പറ്റിപ്പിടിച്ചു കാണുന്നത് ബ്രഷ് ചെയ്ത് ഇളക്കിക്കളയുക. അധികം ശക്തിയിലല്ലാതെ വെള്ളം ചീറ്റിക്കുക, മിശിറ് (നീറ്) ഇനം ഉറുമ്പുകളെ കയറ്റിവിടുക എന്നീ രീതികളും പരീക്ഷിക്കാം