Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വീണ്ടും ആത്മഹത്യ ; മെഡിക്കൽ കോളജിൽ കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ചയാൾ ജീവനൊടുക്കി

തിരുവനന്തപുരം ; മെഡിക്കൽ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോർഡ് കോളനി സ്വദേശി മുരുകേശൻ (38) ആണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിൽനിന്ന് തിരികെയെത്തിയ ആളാണ്.

നേരത്തെ ഇവിടെ കോവിഡ് ചികിൽസയിലിരുന്ന യുവാവ് ഐസലേഷൻ വാർഡിൽ തൂങ്ങിമരിച്ചിരുന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു . ചാടിപ്പോയ ആളെ നാട്ടുകാരാണ് കണ്ടെത്തിയത് . കോവിഡ് വാർഡിൽ നിന്ന് ഇന്നലെ ഇറങ്ങിപ്പോയി തിരികെയെത്തിച്ച യുവാവിനെ നിരീക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.