Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്19

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 65 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 10, തൃശൂര്‍ 9, മലപ്പുറം 7, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 3 പേര്‍ക്ക് വീതം, ആലപ്പുഴ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗബാധിതരായവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ടുപേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 17 പേര്‍ മരണമടഞ്ഞു.

സംസ്ഥാനത്ത് പുതിയതായി അഞ്ച് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.