Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മഴക്കാലടാപ്പിങ് : കർഷകർക്ക് സഹായവുമായി റബർ ബോർഡ് , സംശയങ്ങൾ ദുരീകരിക്കാം

റബര്‍മരങ്ങള്‍ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബര്‍ബോര്‍ഡ് കോള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നാളെ (ജൂൺ 12) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജഞന്‍ ഡോ. ആര്‍. രാജഗോപാല്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ 0481 2576622.

റബര്‍ബോര്‍ഡ് കോള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റ‌ബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും

ശക്തമായ മഴമൂലം കേരളത്തില്‍ നാലഞ്ചു മാസക്കാലം ടാപ്പിങ് മുടങ്ങുന്ന അവസ്ഥയാണുള്ളത്. മഴക്കാലത്ത് റെയിന്‍ഗാര്‍ഡു ചെയ്തു ടാപ്പു ചെയ്താല്‍ 35–40 ടാപ്പിങ് ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ടാപ്പുചെയ്യുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.