Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കുന്നു ; നടി മാലാ പാര്‍വതിയുടെ മകനെതിരെ ലൈംഗിക ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ

തിരുവനന്തപുരം : നടി മാലാ പാര്‍വതിയുടെ മകനെതിരെ ലൈംഗിക ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ. പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സീമയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം അണ്‍റീഡഡ് മെസേജ് നേക്കുന്നതിനിടയിലാണ് അനന്തകൃഷ്ണൻ അയച്ച സന്ദേശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുന്നതെന്നും അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടുള്ളവയായിരുന്നു അതെന്നും സീമ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മാലാപാര്‍വതിയെ വിവരം അറിയിച്ചുവെന്നും അവര്‍ ക്ഷമാപണം നടത്തിയെന്നും സീമ വ്യക്തമാക്കുന്നു.

എന്നാൽ ഒരു മാപ്പില്‍ ഒതുങ്ങുന്ന തെറ്റല്ല അയാള്‍ തന്നോട് ചെയ്തതെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും സീമ കുറിച്ചു. നിങ്ങള്‍ വളരെ വളര്‍ന്നെങ്കിലും മകനെ വളര്‍ത്താന്‍ മറന്നു പോയെന്നും സീമ പറയുന്നു

മാലാ പാര്‍വതി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാലാ പാര്‍വതിയ ബഹുമാനിക്കുന്നുവെന്നും നിങ്ങളല്ല മാപ്പ് ചോദിക്കേണ്ടെന്നും സീമ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. തെറ്റ് ചെയ്തത് നിങ്ങളുടെ മകനാണെന്നും മാപ്പ് ചോദിക്കേണ്ടത് അയാളാണെന്നും സീമ വ്യക്തമാക്കിയിട്ടുണ്ട്.