Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് 83 പേർക്കു കോവിഡ് സ്ഥിരീകരിച്ചു ; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 83 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ എത്തി. സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി 7. തമിഴ്നാട് 4, കർണാടക 4, ബംഗാൾ 1, മധ്യപ്രദേശ് 1 .

തൃശൂർ 25 , പാലക്കാട് 13, മലപ്പുറം 10 , കാസർകോട് 10 ,കൊല്ലം 8 , കണ്ണൂർ 7 , പത്തനംതിട്ട 5 , കോട്ടയം 2 ,എറണാകുളം 2 ,കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്കുകൾ.