Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചർച്ചകൾക്കിടെ നിയന്ത്രണ രേഖക്ക് സമീപം സൈനിക വിന്യാസം വര്‍ധിപ്പിച്ച് ചൈന ; ദ്രുത വിന്യാസം നടത്തി ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി : നിയന്ത്രണ രേഖക്ക് സമീപം സൈനിക വിന്യാസം വര്‍ധിപ്പിച്ച് ചൈന . അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായുള്ള ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിനിടെയാണ് ഈ നീക്കം . ഇതേ തുടർന്ന് ഇന്ത്യയും സൈന്യത്തെ ദ്രുതഗതിയിൽ അതിർത്തിയിൽ വിന്യസിച്ചു.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ മേഖലകളിലേക്കും ചൈന സൈന്യത്തെ അയച്ചതായാണ് റിപ്പോര്‍ട്ട്. സൈനികരെ വിന്യസിച്ചതിനു പുറമെ, നിരവധി ആയുധങ്ങളും മേഖലയിലേക്ക് എത്തിച്ചതായി കണ്ടെത്തിയിരുന്നു.

നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്കിന്റെകിഴക്കന്‍ മേഖലകളെ സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനിടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ലഡാക്കില്‍ മാത്രം 10,000 സൈനികരെയാണ് ചൈന വിന്യസിച്ചത്. ഇതോടെയാണ് ഇന്ത്യയും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചത്.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ചൈന വീണ്ടും സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയും സമാനമായ മേഖലകളിലേക്ക് കൂടുതല്‍ സൈനികരെ അയക്കുകയായിരുന്നു.