ഗുരുവായൂർ…ദിവസങ്ങളുടെ വ്യത്യാസമില്ലാതെ എന്നും ആളും ബഹളവും നിറഞ്ഞു നിൽക്കുന്ന ഇടം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. ഭാരങ്ങള്‍ ഇറക്കിവെച്ച് ആശ്വാസംതേടി ലക്ഷക്കണക്കിനു വിശ്വാസികൾ തേടി എത്തുന്ന ആ കള്ളക്കണ്ണന് ഇഷ്ടമുള്ള വഴിപാടുകൾ ഏറെയുണ്ട്.
വഴിപാടുകള്‍
പാല്പായസം, നെയ്പായസം, ഗണപതി അര്‍ച്ചന, വെണ്ണനിവേദ്യം, തുലാഭാരം, പഞ്ചസാര, വാഴപ്പഴം, ഭാഗവത സപ്താഹം, അര്‍ച്ചന പുരുഷസൂക്തം, അര്‍ച്ചന അഷ്ടോത്തരം, അര്‍ച്ചന സഹസ്രനാമം, അര്‍ച്ചന, നെയ് വിളക്ക്, ശ്രീകോവിലില്‍ നെയ്വിളക്ക്, ലളിതാ സഹസ്രനാമം, ലളിതാ സഹസ്രനാമാര്‍ച്ചന, നാരായണീയം..
ഉദയാസ്തമന പൂജ
ഗുരുവായൂരിലെ ഉദയാസ്തമനപൂജ വിശ്വപ്രസിദ്ധമാണ്. ഏതാണ്ട് അടുത്ത പത്തുവര്‍ഷത്തേക്കുള്ള പൂജയുടെ ബുക്കിംഗ് പൂര്‍ത്തിയായിരിക്കുന്നത് ഇതിന്റെ പ്രധാന്യം വിളിച്ചോതുന്നുണ്ട്. രാവിലത്തെ ശീവേലിക്ക് ശേഷം സാധാരണയുള്ള പൂജകളേക്കാളും അധികമായി പ്രത്യേക പതിനഞ്ച് പൂജകളാണ് ഈസമയത്ത് നടക്കുക. ഭക്തര്‍ക്ക് പ്രത്യേക സദ്യയും വൈകുന്നേരത്തെ വിളക്കും മറ്റൊരു പ്രത്യേകതയാണ്. തൃപ്പുക ഉദയാസ്തമനപൂജയുടെ അവസാനമുള്ളതാണ്..
കൃഷ്ണനാട്ടം
ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനും കോഴിക്കോട് സാമൂതിരിയുമായിരുന്ന മാനവേദമഹാരാജാവാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭഗവാന് ശ്രീകൃഷ്ണന്റെ ലീലകളെ ആസ്പദമാക്കി എട്ട് ദിവസത്തെ കഥകളായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിച്ചുവരുന്നത്. ഭക്തന്മാരുടെ വഴിപാടായും ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്. .
അവതാര കഥ നടത്തുന്നയാള്‍ക്ക് സന്താനലബ്ധിയാണ് ഫലമായി ലഭിക്കുക. കാളിയമര്ദ്ദനമാണെങ്കില് വിഷബാധാശമനമാണ് സാധ്യമാവുക. രാസക്രീഡയാണെങ്കില്‍ കന്യകമാരുടെ ശ്രേയസ്സ്, ദാമ്പത്യകലഹം തീരല്‍ തുടങ്ങിയവയാണ് ഫലമായി ലഭിക്കുക. കംസവധത്തിലൂടെ ശത്രുതാനാശമാണ് ലഭ്യമാവുക. സ്വയംവര കഥയിലൂടെ വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദങ്ങളുടെ ശമനം എന്നിവയുമാണ് ലഭിക്കുക. ബാണയുദ്ധത്തിലൂടെ അഭീഷ്ടപ്രാപ്തിയാണ് കിട്ടുക. വിവിദവധത്തിലൂടെ കൃഷി, ദാരിദ്ര്യശമനം തുടങ്ങിയവയാണ് ലഭ്യമാവുക. സ്വര്‍ഗ്ഗാരോഹണത്തിലൂടെ മോക്ഷപ്രാപ്തിയുമാണ് ഫലമായി ലഭിക്കുന്നത്. .
നിത്യപൂജാക്രമങ്ങള്
ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടേതില്നിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കില്‍ ആകെ 21 പൂജവരും. അന്ന് വിളക്ക് കഴിഞ്ഞ് നട അടയ്ക്കുവാന്‍ ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളില്‍ അഞ്ച് പൂജകളും മൂന്ന് ശീവേലിയുമാണിവിടെയുള്ളത്.
വെളുപ്പിന് മൂന്ന് മണിക്ക് – നടതുറക്കല്‍ 3.00 മുതല്‍ 3.10 വരെ – നിര്‍മാല്യദര്‍ശനം 3.10 മുതല്‍ 3.45 വരെ – തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതല്‍ 4.10 വരെ – മലര്‍നിവേദ്യം, മുഖാലങ്കാരം 4.30 മുതല്‍ 4.50 വരെ – ഉഷനിവേദ്യം 4.50 മുതല്‍ 6.15 വരെ – ദര്‍ശനം, എതിരേറ്റുപൂജ തുടര്‍ന്ന് ഉഷപ്പൂജ 6.15 മുതല്‍ 7.15 വരെ – ദര്‍ശനവും ശീവേലിയും 7.15 മുതല്‍ 9.00 വരെ – പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ 9.00 മുതല്‍ 11.30 വരെ – ദര്‍ശനം 11.30 മുതല്‍ 12.30 വരെ – നിവേദ്യം – ഉച്ചപൂജ 12.30 മുതല്‍ 4.30 വരെ – നട അടയ്ക്കല്‍ വൈകുന്നേരം 4.30 ന് – നട തുറക്കല്‍ 4.30 മുതല്‍ 6.15 വരെ – ശീവേലി, ദര്‍ശനം 6.15 മുതല്‍ 6.45 വരെ – ദീപാരാധന (അസ്തമയമനുസരിച്ച്) 6.45 മുതല്‍ 8.15 വരെ – ദര്‍ശനം, നിവേദ്യം, അത്താഴപൂജ 8.30 മുതല്‍ 9.00 വരെ – അത്താഴശീവേലി 9.00 മുതല്‍ 9.15 വരെ – വിളക്ക് തൃപ്പുക ഓലവായന 9.15 ന് – നട അടയ്ക്കല്‍
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
മഞ്ഞിൽ മൂടിയ തുംഗനാഥ് ശിവക്ഷേത്രം
പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി; ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയത് മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ നിന്നും .
ചരിത്രവും പാരമ്പര്യവും നിറം ചാര്‍ത്തിയ ശ്രീപത്മനാഭന്റെ ഓണവില്ല്
അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു
‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്ക്കാം’; വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി.
നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി
ആപത്ത് കാലത്തിന്റെ സൂചനയായി ക്ഷേത്രത്തിൽ നിന്നും മുഴങ്ങുന്ന സിംഹ ഗർജ്ജനം ; ശ്രീപദ്മനാഭ ക്ഷേത്രത്തിലെ അദ്ഭുതങ്ങൾ
കൊടുങ്കാടിനുള്ളിൽ മറഞ്ഞ കാന്തമല , തൃക്കല്ല്യാണത്തിനൊരുങ്ങിയ ശാസ്താവ് ; അസാധാരണ സവിശേഷതകളുമായി അഞ്ച് അയ്യപ്പ ക്ഷേത്രങ്ങൾ
മണി കെട്ടിയാൽ അനുഗ്രഹം ചൊരിയുന്ന കാട്ടിലമ്മ
നാഗങ്ങൾ വിഹരിക്കുന്ന മണ്ണാറശാല
വഴിപാടായി ‘ മഞ്ച് ചോക്കലേറ്റ്’ നൽകൂ, അനുഗ്രഹവുമായി പോകാം
മലയാളികൾ വന്നില്ലെങ്കിൽ , അന്ന് മലയാളക്കരയിലേക്ക് എത്തുമെന്ന് സത്യം ചെയ്ത മൂകാംബിക ദേവി