മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിന് കൃഷി വിജ്ഞാന കേന്ദ്രം . പഴങ്ങളും പച്ചക്കറികളും പാഴാകാതെ അവയുടെ മൂല്യവര്‍ദ്ധനയ്ക്കുള്ള സാങ്കേതിക സംവിധാനമൊരുക്കി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം.
കേന്ദ്രത്തിലുള്ള ഭക്ഷ്യ സംസ്കരണ ശാലയില്‍ ചക്ക, മാങ്ങ, പഴം, പച്ചക്കറി തുടങ്ങിയ എന്ത് ഭക്ഷ്യഇനവും കര്‍ഷകര്‍ക്ക് നേരിട്ടെത്തിച്ച് മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളാക്കാം. പഴവര്‍ഗ്ഗങ്ങളുടെ സീസണ് കഴിഞ്ഞുള്ള കാലത്തേക്ക് ഉപയോഗിക്കുവാന്‍ അധികമുള്ള ഇടിച്ചക്ക, ചക്ക, ചക്കകുരു തുടങ്ങിയവ ഉണക്കിയോ, പൊടിച്ചോ നാളേക്ക് കരുതി വെയ്ക്കാം. കൂടാതെ പഴുത്ത ചക്ക പള്‍പ്പാക്കി പിന്നീട് ആവശ്യാനുസരണം ജാം, സ്ക്വാഷ്, ചക്കവരട്ടി, ഹല്‍വ, തിര, മിക്സ്ചെര്‍, ക്യാന്‍ഡി തുടങ്ങി മാസങ്ങളോളം സൂക്ഷിച്ച് വെയ്ക്കാവുന്ന വിഭവങ്ങള്‍ ഉണ്ടാക്കാം.
കര്‍ഷകര്‍ നേരിട്ട് ചക്ക എത്തിച്ചാല്‍ പ്രോസസിംഗ് ഫീസടച്ച് അവര്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നം പായ്ക്കറ്റിലാക്കി കൊണ്ടുപോകാം. പ്രോസസിംഗില്‍ പരിശീലനം ലഭിച്ച വൈദഗ്ധ്യമുള്ള വനിതാ കൂട്ടായ്മ ചക്കയുടെ എല്ലാ ഭാഗവും പരമാവധി ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. ഭക്ഷ്യമേഖലയുടെ പ്രതിസന്ധി പരിഹാരത്തിനും പുനരുദ്ധാരണത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്‍ണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിന് പ്രത്യേക ഊന്നല്‍ നല്കുന്നു.
സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോസസിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തില്‍ നിന്നും കരകയറുവാന്‍ സഹായകമാകും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി