Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഡൽഹി കലാപ സമയത്ത് വ്യാജ വാർത്ത നൽകി ; സിന്ധു സൂര്യകുമാർ , പ്രശാന്ത് രഘുവംശം അടക്കമുള്ളവർക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി : ഡൽഹി കലാപത്തില്‍ വിദ്വേഷകരമായ റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹിയിലെ ആര്‍കെ പുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ഡല്‍ഹി റിപ്പോര്‍ട്ടര്‍മാരായ പ്രശാന്ത് രഘുവംശം എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപസമയത്ത് പള്ളി പൊളിച്ചെന്നടക്കം വ്യാജ വാർത്തകൾ പി.ആര്‍. സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തത്.

ഇതേവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്‍ ചാനലിന്റേയും സംപ്രേഷണം ആ സമയത്ത് താത്കകാലികമായി റദ്ദാക്കിയിരുന്നു. ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

48 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാപ്പപേക്ഷ നല്‍കിയതോടെ അര്‍ധരാത്രിയില്‍ വിലക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം മീഡിയവണ്ണിന്റേയും വിലക്ക് റദ്ദാക്കി.

ഇതിനു പിന്നാലെയാണ് ആര്‍കെ പുരം പോലീസ് സ്‌റ്റേഷനില്‍ വിഷയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സ്വകാര്യപരാതി ലഭിച്ചത്. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നമുടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.