Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കണ്ണൂരിൽ മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു

കണ്ണൂർ : കണ്ണൂരിൽ മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു . മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി ഇന്നലെ രാത്രി പതിനൊന്നിനാണ് മരിച്ചത്. ഇന്നലെയാണ് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.78 വയസായിരുന്നു.

ഈ മാസം ഒൻപതിനാണ് ഉസ്സൻകുട്ടിയും കുടുംബവും മുംബൈയിൽ നിന്ന് ട്രെയിനിൽ നാട്ടിലെത്തിയത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തീയതി ഉസൻ കുട്ടിയെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ആരോഗ്യനില വഷളായി.

തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെ പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗവും രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.