Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പാകിസ്ഥാന് ശക്തമായ തിരിച്ചടി ; ഒറ്റ രാത്രി കൊണ്ട് പാക് നിരീക്ഷണ കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി : അതിർത്തി കടന്ന് പാക് സൈനികർ നടത്തുന്ന അതിക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം .രജൗരി മേഖലയിലെ പാകിസ്ഥാന്റെ നിരവധി നിരീക്ഷണകേന്ദ്രങ്ങള്‍ ഒറ്റ രാത്രികൊണ്ട് സൈന്യം തകര്‍ത്തു.

പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഒരു ജവാന്‍ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു .ബുധനാഴ്ച രാത്രിയോടെയായിരുന്നു പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൗഷേര മേഖലയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.

ജൂണ്‍ നാലിന് പാക് സൈന്യം രജൗരിയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിൽ രാജ്യത്തേയ്ക്ക് ഭീകരരെബ് എത്തിച്ച് സ്ഫോടനങ്ങൾ നടത്തി ഇന്ത്യയെ തകർക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത് .

എന്നാൽ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മോദി സർക്കാർ വ്യക്തമാക്കിയിരുന്നു