Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ജിഎസ്ടി റിട്ടേൺ അടയ്ക്കാൻ വൈകിയവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി : ജിഎസ്ടി റിട്ടേൺ അടയ്ക്കാൻ വൈകിയവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ . നികുതി കുടിശ്ശിക ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നാണ് തീരുമാനം.

നികുതി കുടിശ്ശിക ഉള്ളവരിൽ നിന്ന് ഒരു റിട്ടേണിന് 500 രൂപയിൽ കൂടുതൽ പിഴയിനത്തിൽ ഈടാക്കില്ല . ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30നുമിടയിൽ സമർപ്പിക്കുന്ന ജിഎസ്ടിആർ-3ബി റിട്ടേണുകൾക്ക് എല്ലാം ബാധകമായിരിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ജിഎസ്ടി കൗൺസിൽ യോ​ഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.