Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് ; എൻഐഎ യ്ക്ക് പരാതി നൽകിയപ്പോൾ മാപ്പ് അപേക്ഷയുമായി രംഗത്ത്

തിരുവനന്തപുരം ; ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് . മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ”നാളെ ഇന്ത്യന്‍ ഫ്‌ളാഗ് കത്തിക്കണം എന്ന് വിചാരിക്കുന്നു ആരൊക്കെ സപ്പോര്‍ട്ട് ചെയ്യും???” എന്നാണ് ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുന്നത്.

ഇതിനെതിരെ വലിയ തോതിൽ പ്രതിഷേധമുണ്ടായതോടെ ഇപ്പോൾ മാപ്പപേക്ഷയുമായി ഹാരിസ് രംഗത്തെത്തിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ കുവൈറ്റിലാണ്.

ഇയാള്‍ സിപിഎമ്മിന്റെയും എസിഡിപിഐയുടെ പ്രവര്‍ത്തകനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് പത്തോടെയാണ് ഇയാള്‍ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം എടുത്ത് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ കേരളാ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്യുകയും പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.