Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വഴിപാടായി ‘ മഞ്ച് ചോക്കലേറ്റ്’ നൽകൂ, അനുഗ്രഹവുമായി പോകാം

സാധാരണയായി ക്ഷേത്രങ്ങളിൽ നമ്മൾ അർച്ചന മുതൽ തുലാഭാരം വരെ വഴിപാടായി നടത്തും . ഉഴുന്ന് വട കൊണ്ടുള്ള മാല മുതൽ അപ്പവും അരവണയുമൊക്കെ വഴിപാടുകളിൽ പെടും. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടാക്കിയ ഒരു ക്ഷേത്രമുണ്ടെന്നറിയുമ്പോഴോ! ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ഒരു പ്രസാദമായി ലഭിക്കുന്നത്.

തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുക ക്ഷേത്രമാണ് തലവടിയിലേത്.അതിമധുരം നിവേദിക്കുന്നത് കൊണ്ടാകാം. മഞ്ച് കൈയ്യില്ലാതെ ഒരു കുട്ടികളും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല.

ബാലമുരുക ക്ഷേത്രമാണ് ഇവിടെയുള്ളത്. മുരുകൻ കുട്ടി സങ്കൽപ്പത്തിലാണ് ഇവിടെ പൂജയും. പ്രാര്‍ത്ഥന കഴിഞ്ഞ് പോകുന്നവരുടെ കൈയ്യിലും മഞ്ചാണ് പ്രസാദമായി ഭരണസമിതി കൊടുത്തയക്കാറ്. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് മുരുകനാണ്. എന്നാല്‍ ഈ പതിവ് എങ്ങനെയുണ്ടായെന്ന് പൂജാരിക്കും ക്ഷേത്രം ഭരണാധികാരികള്‍ക്കോ അറിവില്ല. എന്നാല്‍ കുട്ടികളുടെ നന്മയ്ക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ മഞ്ച് മാല സമര്‍പ്പിച്ചതില്‍ നിന്നാണ് ഈ വഴിപാടിന്റെ തുടക്കമെന്ന് പരക്കെ വിശ്വാസമുണ്ട്.

എന്തുതന്നെയായാലും മഞ്ച് എന്ന ചോക്കലേറ്റ് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു നൂറ്റാണ്ടുകൾ ഒന്നും ആയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഒരുപാടു കാലങ്ങൾ അതിന്റെ പിന്നിലുണ്ടെന്നും പറയാൻ വയ്യല്ലോ. “അടുത്ത് കുറെ നാളായിട്ടാണ് ഇത്തരമൊരു ആചാരം ഇവിടെ വന്നത്. പക്ഷെ എപ്പോഴാണ് തുടങ്ങിയതെന്ന് ചോദിച്ചാൽ ഓർക്കാൻ കഴിയുന്നില്ല. ഒരു കുട്ടി തുടങ്ങി വച്ച ആചാരമായിരുന്നു.

കുട്ടികൾക്ക് പ്രിയം ചോക്കലേറ്റ് ആയതിനാലാകാം കുഞ്ഞു മുരുകനും ചോക്ക്ലേറ്റ് ഇഷ്ട്ടപെടുമെന്നു വിചാരിച്ചു ഏതോ ഒരു കാലത്തു ഒരു കുട്ടി മഞ്ച് വഴിപാടായി സമർപ്പിച്ചത്. ആ കുട്ടിയിലൂടെ തന്നെയാകാം പിന്നീട് ഈ വഴിപാടിനെ കുറിച്ചും അതിന്റെ ഫലപ്രാപ്തിയെ കുറിച്ചും മറ്റു കുട്ടികൾ അറിഞ്ഞതും അവരും മഞ്ചുമായും എത്തിയതും.

പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ വേണ്ടി നടത്തിയ മഞ്ച് വഴിപാട്, പിന്നീട് അതെ ആവശ്യത്തിന് മറ്റു കുട്ടികളും ചെയ്തു. തുടർന്ന് ആ വഴിപാടു അവരവരുടെ ആഗ്രഹ പൂർത്തീകരണത്തിനായി മുതിർന്നവർ ഏറ്റെടുക്കുകയും ചെയ്തു. വലിയ പെട്ടികളിലാണ് പലരും ഇപ്പോൾ മഞ്ച് വാങ്ങി സമർപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ കുട്ടികൾ ധാരാളമായി ഇവിടെയെത്തുകയും അവരുടെ ആഗ്രഹങ്ങൾ പറയുകയും ചെയ്യുന്നു. വഴിപാടു സമർപ്പിച്ച പലർക്കും ആഗ്രഹിച്ച കാര്യം അതെ പടി നടന്നു എന്നാണു ഇവിടുത്തെ പല അനുഭവങ്ങളും തെളിയിക്കുന്നത്.

സ്ഥിരമായി പഴനി മുരുകനെ കാണാൻ പോയിരുന്ന ഇന്നാട്ടിലെ ഒരാൾക്ക് വയസായി യാത്രകൾ ബുദ്ധിമുട്ടായപ്പോൾ ഇനിയെങ്ങനെ പഴനി മുരുകനെ കാണുമെന്നു ആലോചിച്ചു അയാൾ വ്യാകുലപ്പെട്ടു. അയാളുടെ സങ്കടം വർദ്ധിച്ച ഒരു നാളിൽ ഒരിക്കൽ സ്വപ്നത്തിൽ പഴനിമല മുരുകൻ സ്വപ്നത്തിൽ വന്നു സ്വന്തം നാട്ടിൽ ഒരു ക്ഷേത്രം പണിതാൽ അവിടെ വന്നിരിക്കാം എന്ന് പറഞ്ഞുവത്രേ.അങ്ങനെ അയാൾക്ക് സന്തോഷമായി തുടർന്ന് മുരുക ക്ഷേത്രത്തിന്റെ പണിയും പെട്ടെന്ന് ആരംഭിച്ചു. ഇതാണ് തലവടി മുരുക ക്ഷേത്രത്തിന്റെ ചരിത്രമായി നാട്ടുകാർ പറയുന്ന കഥ.

ഒരിക്കൽ ഒരു പെൺകുട്ടി തന്റെ സൗന്ദര്യ പ്രശ്നങ്ങളാൽ വലഞ്ഞാണ് മുരുകന്റെ മുന്നിലെത്തിയത്. “വെളുത്ത മുഖമായിരുന്നു മകളുടേത്, പക്ഷെ ഇടയ്ക്ക് വന്ന കറുത്ത പാടുകൾ അവളുടെ ആത്മവിശ്വാസം കെടുത്തി. അവൾ ഇവിടെ വന്നു മഞ്ച് വഴിപാട് നടത്തി. അവളുടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാവുകയും ചെയ്തു”, ഇത്തരം അനുഭവ കഥകൾ ഇവിടുത്തുകാർക്ക് പറയാൻ അനവധിയുണ്ട്.

വഴിപാടിനെ കുറിച്ച് കേട്ടറിഞ്ഞു വളരെ ദൂരെദേശങ്ങളിൽ നിന്ന് പോലും ആളുകൾ പാക്കറ്റുകൾ നിറയെ മഞ്ചുമായി ഇവിടെയെത്താറുണ്ട്.