Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മോദി കൊറോണയേക്കാൾ വലിയ രോഗമെന്ന് അഫ്രീദി ; പിന്നാലെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു , ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊറോണ വൈറസിനോട് താരതമ്യം ചെയ്ത് അധിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ശനിയാഴ്ച ട്വിറ്ററിലെ പോസ്റ്റിൽ അഫ്രീദി തന്നെയാണ് തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.

‘ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്’ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമർശം നടത്തി ദിവസങ്ങൾ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോഴാണ് അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായത് .

ലോക്ഡൗൺ കാലത്ത് പാക് അധീന കശ്മീരിൽവച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷാഹിദ് അഫ്രീദി അധിക്ഷേപിച്ചത് ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാൽ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചത്.’ – അഫ്രീദിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു.

എന്നാൽ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അഫ്രീദിയെ പരിഹസിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തി കഴിഞ്ഞു.കോവിഡിനും പാകിസ്ഥാനെ സഹിക്കാൻ കഴിയുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.