Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഞായർ ലോക് ഡൗണിൽ ഇളവുകൾ ; വിശ്വാസികൾക്കും ,വിദ്യാർത്ഥികൾക്കും സഞ്ചരിക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയ ഞായറാഴ്ച ഇളവുകൾ അനുവദിച്ച് സർക്കാർ. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയായ നാളെ വിശ്വാസികൾക്ക് ആരാധനയ്ക്കായി പോകാം.

പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പരീക്ഷ ചുമതലയുള്ള അധ്യാപകർക്കും യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഐഡന്റിറ്റി കാർഡ് കൈവശം വയ്ക്കണം.

മെഡിക്കൽ, ഡന്റൽ കോളജുകളിൽ പ്രവേശനം ലഭിച്ചവർക്ക് അതാതിടങ്ങളിൽ പ്രവേശനം തേടാൻ തടസ്സമില്ല. അലോട്ട്മെന്റ് ലെറ്റർ യാത്രാ പാസായി ഉപയോഗിക്കാമെന്നും സർക്കാർ അറിയിച്ചു.