Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മിഥുന മാസപൂജകള്‍ക്കായി ശബരിമല ഇന്ന് തുറക്കും

പത്തനംതിട്ട : മിഥുന മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിക്കും.ഇന്ന് പതിവ് പൂജകള്‍ ഒന്നും ഉണ്ടാവില്ല

മിഥുനം ഒന്നായ നാളെ പുലര്‍ച്ചെ നിര്‍മ്മാല്യവും, അഭിഷേകവും ഗണപതിഹോമവും നടക്കും. ഈ മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള പ്രവേശനമുണ്ടാകില്ല . നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവുകയുള്ളൂ.

ഉദയാസ്തമനപൂജ,നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം,സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല. 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.