Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കശ്മീരിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ; ഒരു സൈനികന് വീരമൃത്യൂ

ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്ഥാന്‍ കരാർ ലംഘിച്ച് നടത്തിയ വെടിവയ്പ്പിൽ ഒരു സൈനികന് വീരമൃത്യൂ. രണ്ട് ജവാന്മാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ ജവാന്മാരെ ഉദ്ദംപൂരിലെ കരസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂഞ്ചിലെ ഷാപൂർ കിർനി മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാന്‍ സേന വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ഈ മാസം നാലിനും പത്തിനും രജൗരി ജില്ലയില്‍‍ പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണങ്ങളില്‍ രണ്ട് ജവാന്മാർ മരിച്ചിരുന്നു. തുടർന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പാകിസ്ഥാന്‍ നിരീക്ഷണ കേന്ദ്രങ്ങൾ തകർന്നിരുന്നു.

ഇതുവരെ രണ്ടായിരത്തിലേറെ തവണ അതിർത്തിയിൽ പലയിടത്തായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് സേനാവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്