Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കൈവശമുള്ളത് കസ്തൂരി മഞ്ഞൾ തന്നെയാണോ ? എങ്ങനെ തിരിച്ചറിയാം

ഔഷധഗുണത്തിൽ കസ്തൂരി മഞ്ഞളിൽ അടങ്ങിയിട്ടുള്ള എസ്സൻഷ്യൽ ഓയിൽസിനെ ജയിക്കാൻ മറ്റൊന്നും ഇല്ല. പക്ഷേ, യഥാർഥ കസ്തൂരിമഞ്ഞളോ അതിന്റെ ഉൽപന്നങ്ങളോ ഒന്നും ഇന്ന് വിപണിയിൽ ഇല്ല എന്നുതന്നെ പറയാം. കസ്തൂരിമഞ്ഞളിന്റെ പേരിൽ മാർക്കറ്റിൽ വിലസുന്നത് മഞ്ഞക്കൂവയാണ്.

ഇനി യഥാർഥ കസ്തൂരിമഞ്ഞളിനെ പരിചയപ്പെടുത്താം. കറി മഞ്ഞളിലെ സജീവഘടകം (Active ingredient) കുർകുമിൻ ആണ്. ഇതിനു മഞ്ഞ നിറമാണ്. മഞ്ഞളിന് മഞ്ഞ നിറം നൽകുന്നത് കുർകുമിൻ ആണ്. കസ്തൂരിമഞ്ഞളിൽ കുർകുമിൻ വളരെ നേരിയ തോതിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഒരു കിഴങ്ങു മുറിച്ചു നോക്കിയാൽ അതിനു മഞ്ഞ നിറം ഉണ്ടെങ്കിൽ അത് കസ്തൂരിമഞ്ഞൾ അല്ല. അങ്ങനെ മഞ്ഞ നിറം കണ്ടാൽ അത് മഞ്ഞക്കൂവയോ അല്ലെങ്കിൽ കസ്തൂരിമഞ്ഞളിന്റെയും കറിമഞ്ഞളിന്റെയും സങ്കരമോ ആയിരിക്കും.

മഞ്ഞക്കൂവയുടെ ഇലയുടെ മധ്യ ഭാഗത്തുകൂടി തവിട്ടു നിറത്തിൽ വര ഉണ്ടാകും. കറി മഞ്ഞളിന്റെയും കസ്തൂരി മഞ്ഞളിന്റെയും സങ്കരത്തിന്റെയും ഇലയിൽ തവിട്ടു നിറത്തിലുള്ള വര ഉണ്ടാകില്ല. മഞ്ഞക്കൂവയ്ക്കു ധാരാളം ‘മണിയൻ’ ഉണ്ടാവും. കസ്തൂരി മഞ്ഞളിന് അതില്ല. (ട്വയിൻ പോലെ നീളമുള്ള വേരിന്റെ അഗ്രത്ത് വാഴക്കൂമ്പിന്റെ ആകൃതിയിൽ കാണുന്നതാണ് ‘മണിയൻ’). ഒറിജിനൽ കസ്തൂരി മഞ്ഞളിന്റെ പൊടിക്ക് നെയ്യുടെ നിറമായിരിക്കും.

ചിത്രം 1 മഞ്ഞക്കൂവ – നല്ല ഓറഞ്ച് നിറം, ഉദര രോഗങ്ങൾക്കും, നല്ലൊരു ന്യൂട്രിഷൻ ഡയറ്റായും ഉപയോഗിക്കുന്നു.

ചിത്രം 2 കസ്തൂരി മഞ്ഞൾ – ക്രീം നിറം, കർപ്പൂരത്തിന്റെ മണം, മുഖത്ത് തേച്ചാൽ ചുട്ടു നീറ്റം ഉണ്ടാകില്ല. ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു

ഏതാണ് ഒറിജിനൽ കസ്തൂരി മഞ്ഞൾ ? എങ്ങനെ തിരിച്ചറിയാം…

1. കസ്തൂരി മഞ്ഞൾ മുറിച്ച് നോക്കിയാൽ കാണുന്ന കളർ ക്രീം നിറം ആണ് മഞ്ഞ അല്ല …. മഞ്ഞ കളർ ഉള്ളത് മഞ്ഞ കൂവയാണ്

2. കസ്തൂരി മഞ്ഞളിന് കസ്തൂരിയുടെ മണമാണ്. ഇതിൻറെ ഇല ഒന്ന് ഞെരടി മണത്ത് നോക്കിയാൽ കർപ്പുര മണവും ഉണ്ട്

3. കസ്തൂരി മഞ്ഞൾ പൊടിച്ചതിനും ക്രീം കളറാണ്

4. കസ്തൂരി മഞ്ഞൾ മുഖത്ത് തേച്ചാൽ ഒരിക്കലും നീറ്റൽ അനുഭവപ്പെടില്ല. മുഖ കാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ്. ഇത് ഉപയോഗിച്ചാൽ നല്ല കളർ കിട്ടും

5. ഒറിജിനൽ കസ്തൂരി മഞ്ഞളിന് ഇപ്പോൾ 1Kg ക്ക് 400 രൂപ വില വരുന്നുണ്ട്

.