Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യതയുണ്ട് , അതീവ ജാഗ്രത വേണമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമൂഹ വ്യാപനത്തിന്‍റെ വക്കിലാണ് കേരളം. എന്നാൽ ഇന്നലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ വലിയ പ്രശ്നങ്ങളില്ല. സമ്പർക്കത്തിലൂടെയുടെ രോഗ പകർച്ച സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു

എന്നാൽ സംസ്ഥാനം അതീവ ജാഗ്രത പുലർത്തണം. വീടുകളിലെ നിരീക്ഷണം സംസ്ഥാനത്ത് മെച്ചപ്പെട്ട നിലയിലാണ്. മെയ് മാസത്തിനിപ്പുറം ചിട്ടയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പത്ത് ശതമാനം മാത്രമാണ് സമ്പർക്കം വഴിയുള്ള രോഗമുള്ളത്. എന്നാൽ പത്ത് ശതമാനം രോഗസാദ്ധ്യതയെന്നുള്ളത് നിസാരമായി തള്ളാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമ്പർക്കം മുപ്പത് ശതമാനത്തിന് മുകളിലേക്ക് പോയാൽ സംസ്ഥാനം ഭയക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്ന കാര്യം ചൊവാഴ്ച പ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ മുഖ്യമന്ത്രി സംസാരിക്കും. പ്രവാസികളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആത്മഹത്യകളിൽ വീഴ്ച ഉണ്ടോയെന്ന കാര്യം പരിശോധിക്കും. കന്യാകുമാരി ജില്ലയിൽ നിന്ന് ഉൾപ്പെടെ പതിനായിരകണക്കിന് രോഗികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസവും എത്തുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.