കേന്ദ്രസർക്കാർ കോവിഡ് അടച്ചിടലിന്റെ മാന്ദ്യം മറികടക്കാനായി പ്രഖ്യാപിച്ച ‘ആത്മ നിർഭർ ഭാരത്’ പാക്കേജിൽ സൂക്ഷ്മ ചെറു, ഇടത്തരം സംരംഭങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും 5.94 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. അതിൽ 3 ലക്ഷം കോടി രൂപാ സംരംഭ സഹായ വായ്പയായി ധനകാര്യ സ്ഥാപനങ്ങൾ വഴി സംരംഭകർക്കു നൽകും. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം എന്നാണ് പ്രസ്തുത പദ്ധതിയുടെ പേര്.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം
നിലവിലുള്ള സൂക്ഷ്മ ചെറു, ഇടത്തരം സംരംഭങ്ങൾക്കും, ബിസിനസ് യൂണിറ്റുകൾക്കും മുദ്രാ വായ്പയെടുത്ത സംരംഭകർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ഇതൊരു പ്രീ അപ്രൂവ്ഡ് വായ്പ ആണ്. 60 ദിവസത്തിൽ കൂടുതൽ തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും വായ്പ നിഷ്ക്രിയ ആസ്തി ആയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.
പ്രസ്തുത യൂണിറ്റുകളുടെ വായ്പാ കുടിശിക ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് 25 കോടി രൂപയിൽ കൂടുതൽ വരാൻ പാടില്ല. അതുപോലെ വിൽപ്പന വിറ്റുവരവ് ഇക്കാലയളവിൽ 100 കോടി രൂപ കവിയാൻ പാടില്ല.
ഫെബ്രുവരി 29ന് എത്ര തുകയാണോ അടയ്ക്കാനുള്ള വായ്പ അതിന്റെ 20 ശതമാനം തുകയാണ് വായ്പയായി നൽകുന്നത്. ടേം വായ്പ, പ്രവർത്തന മൂലധന ടേം വായ്പ, കാഷ്ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ്,പ്രവർത്തന മൂലധന വായ്പ എന്നിവയിൽ ഏതുമാകാം.
100 കോടി രൂപയിൽ അധികം വിൽപ്പന വിറ്റു വരവ് വന്നിട്ടില്ലായെന്നതിനും, ഔട്ട്സ്റ്റാൻഡിങ് വായ്പ 25 കോടി രൂപയിൽ അധികരിച്ചിട്ടില്ലായെന്നതിനും തെളിവായി ബാലൻസ് ഷീറ്റ്, ജിഎസ്ടി രേഖകൾ, സെൽഫ് ഡിക്ലറേഷൻ എന്നിവ ധനകാര്യസ്ഥാപനങ്ങളിൽ സമർപ്പിക്കണം. റീപേയ്മെന്റ് കാലാവധി 4 വർഷമാണ്. ആദ്യത്തെ ഒരു വർഷം മോറട്ടോറിയം ലഭിക്കും.
ഈ വായ്പക്ക് 100 ശതമാനം ഗ്യാരന്റി നൽകുന്നത് NCGTC (National Credit Gurantee Trustee Company) യാണ്. ഗ്യാരന്റി ഫീ, പ്രോസസിങ് ഫീ, ഡോക്യുമെന്റേഷൻ ഫീ എന്നിവ ആവശ്യമില്ല. മറ്റൊരു ജാമ്യവും ഈ വായ്പയ്ക്ക് ആവശ്യമില്ല. സർക്കാർ ഫുൾ ഗ്യാരന്റിയാണ് നൽകുന്നത്. ഈ വായ്പ അനുവദിക്കുന്നത് വരുന്ന ഒക്ടോബർ 31 വരെയോ 3 ലക്ഷം കോടി രൂപയെന്ന വായ്പാലക്ഷ്യം നേടുന്നതു വരെയോ ആയിരിക്കും.
1. സംരംഭകർക്കുള്ള സബ്സിഡി സ്കീം (ESS)ൽ മാറ്റം
വനിതകളും എസ്/എസ്ടി, 45ൽതാഴെയുള്ള യുവസംരംഭകരും ആരംഭിക്കുന്ന MSME മാനുഫാക്ചറിങ് യൂണിറ്റിനുള്ള ഇൻവെസ്റ്റ്മെന്റ് സബ്സിഡി 20 ശതമാനത്തിൽ നിന്ന് 25 ശതമാനം ആക്കി ഉയർത്തി. സബ്സിഡിക്കുള്ള ഓൺലൈൻ ESS ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള സമയം ഒരു വർഷമെന്നത് 1 വർഷവും 3 മാസവും ആക്കി ദീർഘിപ്പിച്ചു. താഴെ പറയുന്ന ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങളെ മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. അതു വഴി 10 ശതമാനം അധിക സബ്സിഡി ലഭിക്കും.
സാനിറ്ററി ഉൽപ്പന്നങ്ങൾ, പേഴ്സനൽ ഹൈജീൻ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഡിസിൻഫെക്റ്റന്റ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ/ മരുന്നുകളും മറ്റ് അത്യാവശ്യ വൈദ്യ ഉപകരണങ്ങളും / വെന്റിലേറ്റർ, ആശുപത്രി ഉപകരണം, N95 മാസ്ക്, സർജിക്കൽ ഗ്ലൗസ്, ബ്ലഡ് ബാഗ്, മെഡിക്കൽ ഓക്സിജൻ എന്നിവയുമൊക്കെ ഇതിൽ വരും
ലോക്ഡൗണിനു ശേഷം ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അധിക പ്രവർത്തന മൂലധന വായ്പയ്ക്ക് വ്യവസായ വകുപ്പ് മാർജിൻമണി ഗ്രാന്റ് നൽകും. ധനകാര്യസ്ഥാപനങ്ങൾക്ക് പറഞ്ഞിട്ടുള്ള മാർജിന്റെ 50 ശതമാനം പരമാവധി ഒരു ലക്ഷം രൂപയാണ് മാർജിൻമണി ഗ്രാന്റ് ആയി നൽകുന്നത്. ഈ ഒരു ലക്ഷം രൂപാ മൊത്തം പ്രവർത്തന മൂലധനാവശ്യത്തിന്റെ 15 ശതമാനത്തിന് മുകളിൽ പോകാൻ പാടില്ല. ഗുണഭോക്തൃ വിഹിതം (Beneficiary Contribution) നിർബന്ധമായും 10 ശതമാനം എടുത്തിരിക്കണം
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.