Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സൗജന്യ കാലിത്തീറ്റ വിതരണം ആരംഭിച്ചു

വയനാട് : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ പോകേണ്ടി വന്ന ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ക്ഷീര കര്‍ഷകനായ മാത്യു അപ്പച്ചന് നല്കി നിര്‍വഹിച്ചു.

ജില്ലയ്ക്ക് ആദ്യഘട്ടമായി അനുവദിച്ച 58,57,600 രൂപ ഉപയോഗിച്ച് വയനാട്ടിലെ 892 കര്‍ഷകരുടെ 2092 ഉരുക്കള്‍ക്ക് തീറ്റ ലഭ്യമാക്കുമെന്ന് പദ്ധതി വിശദീകരിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.ആര്‍.പ്രദീപ്കുമാര്‍ അറിയിച്ചു.