Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ ഹൈക്കമ്മീനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായി ; ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

ഇസ്‌ലാമാബാദ് ; പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ടു പേരെയാണ് കാണാതായത്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാകിസ്ഥാനാട് ആവശ്യപ്പെട്ടു. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങൾക്കു മുൻപ് ചാരപ്രവർത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വിസ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആബിദ് ഹുസൈൻ ആബിദ്(42), ക്ലർക്ക് മുഹമ്മദ് താഹിർ ഖാൻ(44) എന്നിവരെയാണ് ഇന്ത്യൻ സേനാനീക്കങ്ങൾ സംബന്ധിച്ച വിവരം ചോർത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും പിന്നീട് രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തത്.

പാക് ഉദ്യോഗസ്ഥർക്കെതിരെ ചാരപ്രവർത്തനം കാട്ടി പുറത്താക്കിയതിനാൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെയും ചാരപ്രവർത്തനം ആരോപണത്തിൽ കുടുക്കാനാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ സുരക്ഷാ എജൻസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതാകാമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉന്നത നയതന്ത്രജ്ഞരെ കനത്ത നിരീക്ഷണത്തിലാക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ ഇന്ത്യ നയതന്ത്രതലത്തിൽ എതിർപ്പും വ്യക്തമാക്കിയിരുന്നു.

ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് ആലുവാലിയയുടെ വാഹനമാണ് പാക് രഹസ്യാന്വേഷണ എജൻസിയായ ഐഎസ്ഐയിലെ അംഗം ബൈക്കിൽ പിന്തുടരുന്നതായി കണ്ടെത്തിയത്. ഇതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.