Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

വീണയും , മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത്. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ.അബുദാബിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന വിവേക് കിരൺ സഹോദരൻ.