Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68 വയസ് ആയിരുന്നു. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ മകനാണ്.

എം.ജി രാധാകൃഷ്ണൻ പങ്കെടുത്തിരുന്ന പൊതുപരിപാടികളിലെല്ലാം നിറ സാന്നിധ്യമായിരുന്നു പദ്മജ. അതിനാൽ തന്നെ അവർ മലയാളികൾക്ക് ഏറെ സുപരിചിതയുമാണ്. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പത്മജ. പത്മജയുടെ രചനയിൽ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്